Tuesday, 14 Jul 2026 12:16 PM
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
ചെറുകഥകൾ

മാലാഖയും കുരിശുകളും

ഒരിക്കൽ ഒരു മാലാഖ കുറച്ചാളുകളെ സ്വർഗത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു

ഒരിക്കൽ ഒരു മാലാഖ കുറച്ചാളുകളെ സ്വർഗത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു അതിനിടയിൽ ഒരു സ്ഥലത്തു പല വലിപ്പത്തിലുള്ള കുറെ കുരിശുകൾ കുട്ടയിട്ടിരിക്കുന്നത് എല്ലാവരും കണ്ടു

മാലാഖ എല്ലാവരോടും കുരിശെടുക്കുവാൻ ആവശ്യപ്പെട്ടു ഒരു വിരുതൻ അതിലെ ഏറ്റവും ചെറിയ കുരിശെടുത്തു പോക്കറ്റിലിട്ടു ബാക്കിയുള്ളവർക്ക് എല്ലാം വലിയ കുരിശുകളാണ് ലഭിച്ചത്

സ്വർഗവാതിലിനു മുന്നിൽ ഒരു കിടങ്ങുണ്ടായിരുന്നു തങ്ങളുടെ കയ്യിലുള്ള കുരിശു ഉപയോഗിച്ച് കിടങ്ങു മറികടക്കുവാൻ മാലാഖ പറഞ്ഞു നമ്മുടെ വിരുതാനൊഴിച്ചു ബാക്കി എല്ലാവരും കിടങ്ങു കടന്നു വിരുതൻ കരഞ്ഞു കൊണ്ട് മടങ്ങി പോകേണ്ടി വന്നു

നമ്മുടെ കുരിശുകൾ സന്തോഷത്തോടെ സ്വീകരിക്കുക എന്നതാണ് ഈ കഥ നൽകുന്ന സന്ദേശം

കമന്റുകൾ

കമന്റ് അഡ്മിൻ അംഗീകരിച്ച ശേഷം പ്രസിദ്ധീകരിക്കും.

ഇതുവരെ കമന്റുകളില്ല.