ഒരാളെ കാണുമ്പോൾ ആദ്യം കയറി കയ്യ് നീട്ടാതിരിക്കുക അത് നമ്മൾ ഒരു കയ്യ് കിട്ടാൻ കാത്തിരിക്കുന്നത് പോലെ ഉണ്ടാവും ഒരു ഇൻസെക്യൂരിറ്റി ഫീൽ ഉണ്ടാക്കും പകരം അവർ കയ്യ് നീട്ടുമ്പോൾ കൊടുക്കുന്നത് ഒരു കോൺഫിഡൻസ് ഉണ്ട് എന്നതിന് തെളിവാണ്
ഒരാൾ വിളിക്കുമ്പോൾ ആദ്യം തല തിരിക്കുക എന്നിട്ടു മാത്രം ബോഡി തിരിക്കുക അത് നിങ്ങള്ക്ക് നിങ്ങളുടെ ശരീരത്തിലുള്ള കണ്ട്രോൾ വെളിവാകും
ഒരു ചെറു പുഞ്ചിരിയോട് മാത്രം നീക്കുക വാ പൊളിച്ചു ചിരിക്കാതെ നിൽക്കുമ്പോൾ ഒരു ഗൗരവം നിങ്ങള്ക്ക് ലഭിക്കുകയും മറ്റുള്ളവർക്ക് നിങ്ങളോടു സംസാരിക്കാനുള്ള താല്പര്യം കൂടുകയും ചെയ്യും
ആലോചിച്ചു മാത്രം മറുപടി പറയുക അപ്പോൾ നിങ്ങളുടെ മറുപടിക്കു വിലയുണ്ടാകും പെട്ടന്നു കയറി മറുപടി പറയുമ്പോൾ ആളുകൾ അത് വക വാക്കുകയില്ല
കണ്ണിൽ നോക്കി സംസാരിക്കുക കണ്ണിൽ നോക്കി സംസാരിക്കുന്നവരെ ആളുകൾ പെട്ടന്നു വിശ്വസിക്കും അത് നിങ്ങളെ കരുത്തുള്ള വ്യക്തിയായി അടയാളപ്പെടുത്തും
നിരീക്ഷിക്കുന്ന സമയത്തു കയ്യകൾ രണ്ടും പിറകിലോട്ടു കെട്ടി വച്ച് നിക്കുമ്പോൾ നിങ്ങളുടെ നെഞ്ച് വിരിഞ്ഞു നിൽക്കും ഇതു നിങ്ങളുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കും ഒന്നിനെയും ഭയമില്ല എന്ന ഒരു പ്രതീതി ഉണ്ടാകും നിങ്ങൾ വളരെ കംഫോട്ടാൽ ആണെന്ന് കാണുന്നവർ മനസിലാക്കും
കേൾക്കുന്നവർക്കു സ്വീകാര്യമായതു മാത്രം പറയാൻ ശ്രമിക്കുക ചുമ്മാ വാചകമടിക്കുന്നവരെ ആർക്കും ഇഷ്ടമല്ല ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിച്ചു സമയം കളയാതെ കൃത്യമായ കാര്യങ്ങൾ മാത്രം സംസാരിക്കുക പറയുന്ന കാര്യങ്ങള്ക്ക് അർത്ഥമുണ്ടെങ്കിൽ എല്ലാവരും നിങ്ങളെ ലീഡർ ആയി കാണും
ഇതുവരെ കമന്റുകളില്ല.